കോഴിക്കോട്: നിയന്ത്രണം വിട്ട ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിലാണ് അപകടം. മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും കോഴിക്കോട് നഗരത്തിലേക്ക് വന്ന സിറ്റി ബസാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട ബസ് തെന്നി ആള്‍ട്ടോ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാർക്കാണ് കൂടുതലായും പരിക്കേറ്റത്. ഇവരില്‍ ആര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നാണ് വിവരം.

ആള്‍ട്ടോ കാറില്‍ യാത്രക്കാര്‍ ഉണ്ടാകാതിരുന്നത് വന്‍ അപകടമാണ് ഒഴിവാക്കിയത്. നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ