/indian-express-malayalam/media/media_files/uploads/2018/11/dysp-hari-cats-001.jpg)
തിരുവനന്തപുരം: നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി സ​ന​ല്‍ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റി​നാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പൊലീ​സ്. നെ​ടു​മ​ങ്ങാ​ട് എ​എ​സ്പി സു​ജി​ത് ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പ്രതിയായ ഡിവൈഎസ്പി ഹരികുമാർ മധുരയിലേക്ക് കടന്നതായാണ് സൂചന.
സംഭവം കഴിഞ്ഞയുടൻ തന്നെ ഇയാൾ തമിഴ്നാട്ടിലെ മധുരയിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം. ഇയാളെ കണ്ടെത്താൻ അന്വേഷണ സംഘം മധുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 10 സംഘങ്ങളായി തിരിഞ്ഞ് വിപുലമായ അന്വേഷണമാണ് ഹരികുമാറിന് വേണ്ടി പൊലീസ് നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാൽ ഒളിവിൽ പോയ ഹരികുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാത്തത് ഇയാളുടെ ഉന്നത ബന്ധം മൂലമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പൊലീസ് നീക്കങ്ങൾ ഇയാൾക്ക് സേനയിലെ ചിലർ തന്നെ ചോർത്തി നൽകുന്നുവെന്നും ആരോപണമുണ്ട്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞു. പ്രതിയെ ജോലിയിൽനിന്നുംപിരിച്ചുവിടണമെന്നും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും വിജി ആവശ്യപ്പെട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യി​ൽ ഡി​വൈ​എ​സ്പി പി​ടി​ച്ചു​ത​ള്ളി​യ സ​ന​ൽ മ​റ്റൊ​രു വാ​ഹ​ന​മി​ടി​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us