കൊച്ചി: മെട്രോയുടെ ഉദ്ഘാടന കര്‍മ്മം നടന്ന ഇന്നത്തെ ദിവസത്തിന് അതി മനോഹരമായ ഇളം നീല നിറമാണെന്ന് നടി മഞ്ജു വാര്യര്‍. മഴവില്ലുപോലെയുള്ള പാളങ്ങളിലൂടെ നമ്മുടെ നാടിന്റെ വലിയ സ്വപ്നം അതിവേഗം കുതിച്ചു തുടങ്ങിയിരിക്കുന്നുവെന്നും മഞ്ജു പറഞ്ഞു.

“ഒരു വലിയ ആകാശം നമുക്ക് സ്വന്തമായിരിക്കുന്നു. ലോകമെങ്ങുമുള്ള മലയാളികൾ കടൽനീലയെ പുണരുന്നു. ഇത് ഇച്ഛാശക്തിയുടെ വിജയമാണ്. രാഷ്ടീയമായ വിയോജിപ്പുകൾ മാറ്റിവച്ച് കൊച്ചി മെട്രോക്കായി ഒരു പോലെ പ്രയത്നിച്ച യു.ഡി.എഫ് – എൽ.ഡി.എഫ് സർക്കാരുകളുടെ. അസാധ്യമായതിനെ എന്നും അനായാസം സാധ്യമാക്കുന്ന മെട്രോമാൻ ഇ.ശ്രീധരന്റെ, അദ്ദേഹം സങ്കല്പിച്ചതിനെ സാക്ഷാത്കരിച്ച കൊച്ചി മെട്രോ റയിൽ ലിമിറ്റഡിന്റെ, രാവും പകലും വിയർത്തൊലിച്ച് ജോലി ചെയ്ത അനേകരുടെ., ഈ ദിവസത്തിനായി നിത്യജീവിതത്തിൽ ഒരു പാട് സഹിച്ച സാധാരണ ജനങ്ങളുടെ എല്ലാം വിജയമാണെന്നും മഞ്ജു പറഞ്ഞു.

“ഈ ചരിത്ര നിമിഷത്തിന് ദീപം തെളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ എത്തി എന്നത് കൂടുതൽ അഭിമാനവും സന്തോഷവും പകരുന്നു. ഇനി നമുക്ക് നമ്മുടെ മെട്രോയെ സ്നേഹിക്കാം.. ഇതിനെ വൃത്തിയിലും ഭംഗിയിലും കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കൊച്ചി മെട്രോ എന്നും അന്താരാഷ്ട്ര നിലവാരത്തിൽ അഭിമാനത്തോടെ ആകാശം തൊട്ടു നില്കട്ടെയെന്നും മഞ്ജു ആശംസിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ