/indian-express-malayalam/media/media_files/2025/12/08/manju-warrier-2025-12-08-09-18-10.jpg)
മഞ്ജു വാര്യർ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പിലായില്ലെന്നും കുറ്റം ആസൂത്രണം ചെയ്തവർ ഇപ്പോഴും പുറത്തുണ്ടെന്നും മഞ്ജു സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സംഭവത്തിൽ അതിജീവിതയുടെ പ്രതികരണം സാമൂഹിക മാധ്യമത്തിലൂടെ വന്നതിന് തൊട്ടുപിന്നാലെയാണ് മഞ്ജുവിന്റെ പ്രതികരണം.
Also Read:നിയമത്തിന്റെ മുൻപിൽ എല്ലാവരും തുല്യരല്ല; കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി അതിജീവിത
ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ടെന്ന് പറഞ്ഞുകൊണ്ടാണ്ട മഞ്ജുവിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. നീതി പൂർണമായി നടപ്പിലായെന്ന് പറയാൻ കഴിയില്ല. ആസൂത്രണം ചെയ്തവർ ആരായാലും അവർ പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്ക് പൂർണമായ നീതി ലഭിക്കുവെന്നും പോസ്റ്റിൽ പറയുന്നു.
Also Read:വൃത്തികെട്ട ഛർദ്ദിക്കാൻ തോന്നിക്കുന്ന റേപ്പ് കൾച്ചറിന്റെ മനുഷ്യരൂപം; അഖിൽ മാരാർക്കെതിരെ റിയാസ്
ആസൂത്രകരെ കൂടി കണ്ടെത്തിയെങ്കിൽ മാത്രമേ ഈ നാട്ടിലെ നിയമസംവിധാനത്തിൽ സാധാരണക്കാർക്കുള്ള വിശ്വാസം ദൃഢമാവുകയുള്ളുവെന്നും മഞ്ജു പോസ്റ്റിൽ പറയുന്നു. ഇത് അവൾക്ക് വേണ്ടി മാത്രമല്ലെന്നും ഈ നാട്ടിലെ എല്ലാ സ്ത്രീകൾക്കും സധൈര്യം തലയുയർത്തിപ്പിടിച്ച് തൊഴിലിടത്തിലും തെരുവിലും നടക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും പോസ്റ്റിൽ പറയുന്നു. എന്നും അതിജീവിതയ്‌ക്കൊപ്പമെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Also Read:ദിലീപിനെതിരായ ഗൂഢാലോചനാ കുറ്റങ്ങൾ പൂര്‍ണമായി തള്ളി കോടതി വിധി
നേരത്തെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പറഞ്ഞത് മുതലാണ് തനിക്കെതിരെ നീക്കം തുടങ്ങിയതെന്ന് നടൻ ദിലീപ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആസൂത്രകനെ കണ്ടെത്തണമെന്ന് വീണ്ടും ആവശ്യപ്പെട്ട് മഞ്ജു രംഗത്തെത്തിയിരിക്കുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/12/14/manju-post-2025-12-14-18-06-16.jpg)
നടി ആക്രമിക്കപ്പെട്ട കേസ് വിധിയിൽ പ്രതികരിച്ച് അതിജീവിത. നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തിലെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന തിരിച്ചറിവ് നൽകിയതിന് നന്ദിയെന്നാണ് അതിജീവിത സോഷ്യൽ മീഡിയ കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്. ട്രയൽ കോടതിയിൽ തന്റെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായ കാര്യങ്ങൾ എണ്ണിയെണ്ണി പറയുന്നതാണ് അതിജീവിതയുടെ പോസ്റ്റ്.
Read More:നടിയെ ആക്രമിച്ച കേസ്; എല്ലാ പ്രതികൾക്കും 20 വർഷം തടവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us