/indian-express-malayalam/media/media_files/uploads/2018/12/Manju-to-support-Vanitha-Mathil.jpg)
Manju to support Vanitha Mathil
തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഎം നടത്തുന്ന വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് നടി മഞ്ജു വാര്യര്‍. വനിതാ മതിലിന്റെ ആശയം പ്രചരിപ്പിക്കുന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് മഞ്ജു തന്റെ പിന്തുണ അറിയിച്ചത്. വീഡിയോ സന്ദേശമായാണ് മഞ്ജുവിന്റെ പിന്തുണ.
'നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം' മഞ്ജു വാര്യര്‍ പറഞ്ഞു. ഇത് ആദ്യമായാണ് ശബരിമല വിഷയത്തില്‍ മഞ്ജു തന്റെ നിലപാട് വ്യക്തമാക്കുന്നത്.
Read More: സ്ത്രീകളെ അനക്കമറ്റ മതിലുകളാക്കുന്നവരോട്
അതേസമയം, പി.കെ.ശശി എംഎല്‍എയെ പുറത്താക്കാതെ വനിതാ മതിൽ ഉൾപ്പെടെ സിപിഎമ്മിന്റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നാണ് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറ ജോസഫിന്റെ നിലപാട്. ശശിയെ പൊലീസിന് കൈമാറാൻ പാർട്ടി നടപടിയെടുക്കണം. ശശിയെ പുറത്താക്കാതെ, ശശി ചെയ്തത് തെറ്റല്ല എന്ന് ന്യായീകരിക്കുന്ന പാര്‍ട്ടിയുടെ ഒരു പരിപാടിയിലും താന്‍ പങ്കെടുക്കില്ലെന്നും സാറ ജോസഫ് വ്യക്തമാക്കി.
സിപിഎം നിയോഗിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലായിരുന്നു സാറ ജോസഫിന്റെ പ്രതികരണം. ശശിക്കൊപ്പം വേദി പങ്കിടാനില്ലെന്ന് വ്യക്തമാക്കി എഴുത്തുകാരൻ എം.ടി.വാസുദേവൻ നായരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി ഒന്നിന് കാസര്‍ഗോഡു നിന്നും തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.