കൊച്ചി: തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി മഞ്ജു വാര്യര്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ താന്‍ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു എന്ന റിപ്പോര്‍ട്ടുകളില്‍ സത്യമില്ല എന്നും അവര്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തോട് പ്രതികരിച്ചു. ഒരു രാഷ്ട്രീയകക്ഷിയുടെയും ഭാഗമായി ഒരിക്കലും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു.
“ഒരു രാഷ്ട്രീയ കക്ഷിയുടെയും ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് വിധേയത്വമോ ആഭിമുഖ്യമോ പ്രകടിപ്പിക്കുന്നില്ല. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. താനിപ്പോൾ ഹൈദരാബാദിൽ ഷൂട്ടിങിലാണ് ഉളളത്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചോ, സ്ഥാനാർത്ഥിത്വം സംബന്ധിച്ചോ ചർച്ച ചെയ്യാൻ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല,” മഞ്ജു വാര്യർ വ്യക്തമാക്കി.