scorecardresearch

സര്‍ക്കാരിനൊപ്പം: മുഖ്യമന്ത്രിയുടെ ഓഖി ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്ത് മഞ്ജു വാര്യര്‍

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ താരം ഓഖിയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നതിന്‍റെ ഭാഗമായാണ് സംഭാവന നല്‍കിയത് എന്ന് പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ താരം ഓഖിയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നതിന്‍റെ ഭാഗമായാണ് സംഭാവന നല്‍കിയത് എന്ന് പ്രതികരിച്ചു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
സര്‍ക്കാരിനൊപ്പം: മുഖ്യമന്ത്രിയുടെ ഓഖി ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്ത് മഞ്ജു വാര്യര്‍

ഓഖി ചുഴിലക്കാറ്റിന്‍റെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമായി നടി മഞ്ജു വാര്യര്‍ അഞ്ചു ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം തുക കൈമാറിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ താരം ഓഖിയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നതിന്‍റെ ഭാഗമായാണ് സംഭാവന നല്‍കിയത് എന്ന് പ്രതികരിച്ചു.

Advertisment

പൂന്തുറയില്‍ എത്തിയ നടി മഞ്ജു വാര്യര്‍

ദുരിതത്തില്‍പ്പെട്ടവരെ പൂന്തുറയില്‍ നേരിട്ടെത്തി കണ്ടിരുന്നു മഞ്ജു വാര്യര്‍. മരിച്ചവരുടെ വീടുകളിലെത്തിയ അവര്‍ അധികാരികളെ കണ്ട് സംസാരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എട്ടോളം വീടുകളിലാണ് മഞ്ജു വാര്യര്‍ സന്ദര്‍ശനം നടത്തിയത്. അതിനു പിന്നാലെയാണ് ഈ ധന സംഭാവന.

ഓഖി ദുരന്തം ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത് തിരുവനന്തപുരം പൂന്തുറ മേഖലയിലാണ്. ദുരന്തത്തില്‍ 70ഓളം പേര്‍ മരണപ്പെട്ടിരുന്നു. 200ഓളം മൽസ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. അവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

Manju Warrier Pinarayi Vijayan Ockhi Cyclone Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: