മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ.സുരേന്ദ്രന് നോട്ടീസ്

കേസിൽ സുരേന്ദ്രനെ പ്രതിചേർത്തതിന് മൂന്ന് മാസത്തിനു ശേഷമാണ് നോട്ടീസ് നൽകിയിരിക്കുന്നത്

K Surendran
Photo: Facebook/ K Surendran

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ.സുരേന്ദ്രന് നിർദേശം. വ്യാഴാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ജില്ലാ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതായാണ് വിവരം. കേസിൽ സുരേന്ദ്രനെ പ്രതിചേർത്തതിന് മൂന്ന് മാസത്തിനു ശേഷമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥിയായിരുന്ന വി.വി.രമേശ് നൽകിയ പരാതിയിലാണ് കെ.സുരേന്ദ്രനെ പ്രതിചേർത്തിരിക്കുന്നത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്‌പി)  ബിഎസ്പി സ്ഥാനാർത്ഥി കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നതാണ് കേസ്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയതിനു ഐപിസി 171 ബി, ഇ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷനായ സുരേന്ദ്രൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നോമിനേഷന്‍ പിന്‍വലിക്കുന്നതിനായി രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട്ഫോണും സുരേന്ദ്രന്‍ നൽകിയെന്നായിരുന്നു സുന്ദരയുടെ ആരോപണം.

Also read: നിയമസഭാ തിരഞ്ഞെടുപ്പില്‍ വീഴ്ച; എറണാകുളം സിപിഎമ്മില്‍ കൂട്ട നടപടി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Manjeshwaram assembly election bribery case crime branch notice to k surendran

Next Story
നിയമസഭാ തിരഞ്ഞെടുപ്പില്‍ വീഴ്ച; എറണാകുളം സിപിഎമ്മില്‍ കൂട്ട നടപടിUDF loses power in Erattupetta municipality, no-confidence motion passed in Erattupetta municipality, no-confidence motion passed in Erattupetta municipal chairperson, LDF no-confidence motion passed in Erattupetta municipality, Shuara Abdul Khader chairperson Erattupetta municipality, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com