Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു

ഇയാളുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്

manjeri medical college, ie malayalam

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ്-19 നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുൾ മജീദാണ് മരിച്ചത്. ഇയാളുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇയാൾക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുള്ള അബ്ദുള്‍ മജീദ് നേരത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയയെ തുടർന്ന് ഇന്നലെയാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

Read Also: ആശുപത്രിയില്‍ കൊറോണവൈറസ് എത്ര വേഗം വ്യാപിക്കും?

സംസ്ഥാനത്ത് ഇതുവരെ 17 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 65 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരിച്ചു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Manjeri medical college man covid 19 observation died

Next Story
അതിരപ്പിള്ളി പദ്ധതി: സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് വനാവകാശ നിയമത്തെ അവഗണിച്ച്athirappally
The moderation of comments is automated and not cleared manually by malayalam.indianexpress.com