ഈ അമ്മയോട് ക്ഷമിക്കണം; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച മണിയമ്മ മാപ്പു പറഞ്ഞു

ഈഴവ സമുദായത്തെ ചിന്തിച്ചുകൊണ്ടല്ല അങ്ങനെ പറഞ്ഞത്. അയ്യപ്പനെ ഓർത്ത് പറഞ്ഞുപോയതാണ്

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ ജാതി അധിക്ഷേപം നടത്തിയ മണിയമ്മ മാപ്പു പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മണിയമ്മ ക്ഷമാപണം നടത്തിയത്.

”ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. ഈഴവ സമുദായത്തെ ചിന്തിച്ചുകൊണ്ടല്ല അങ്ങനെ പറഞ്ഞത്. അയ്യപ്പനെ ഓർത്ത് പറഞ്ഞുപോയതാണ്. ഈഴവ സമുദായക്കാർ ഈ അമ്മയോട് ക്ഷമിക്കണം,” വീഡിയോയിൽ മണിയമ്മ പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിൽ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെയാണ് മുഖ്യമന്ത്രിയെ ജാതി കൂട്ടി മണിയമ്മ അസഭ്യം പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ ഇവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി.സുനില്‍ കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയിൽ ആറന്മുള പൊലീസാണ് കേസെടുത്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Maniyamma says sorry video

Next Story
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി: പി.കെ.ശശിക്കെതിരായ നടപടി ഇന്നറിയാംk venu,pk sasi
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express