scorecardresearch

വിശ്വാസികളായ സ്ത്രീകള്‍ക്ക് അയ്യപ്പദര്‍ശനം നടത്തിക്കൊടുക്കാന്‍ സാധിക്കുമോ?; സര്‍ക്കാരിനോട് മനിതി

തങ്ങളുടെ സംഘത്തിലുണ്ടായിരുന്ന വിശ്വാസികളായ സ്ത്രീകളെ കേരള സര്‍ക്കാരിനെ ഏല്‍പ്പിക്കാം. അവരെ ശബരിമലയിലെത്തിച്ച് ദര്‍ശനം നടത്തിക്കൊടുത്ത് തിരികെ എത്തിക്കാന്‍ സര്‍ക്കാരിന് സാധിക്കുമോ?

sabarimala, ശബരിമല യുവതി പ്രവേശനം, sabarimala women entry, ശബരിമല, sabarimala protests, ശബരിമല പ്രതിഷേധം, sabarimala right wing protest, sabarimala verdict, lrd ayyappa, Pinarayi Vijayan, Hindu Aikya Vedi, india news ,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

ചെന്നൈ: സുരക്ഷയൊരുക്കിയാല്‍ ശബരിമല ദര്‍ശനത്തിന് ഇനിയും എത്തുമെന്ന് വ്യക്തമാക്കി മനിതി സംഘടന. കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുമെന്നും സംഘടനയുടെ കോര്‍ഡിനേറ്ററായ സെല്‍വി പറഞ്ഞു.

അതേസമയം, ശബരിമലയിലെത്തിയ സംഘത്തിലെ എല്ലാവരും വിശ്വാസികളായിരുന്നില്ലെന്നും നാല് സ്ത്രീകള്‍ മാത്രമായിരുന്നു വിശ്വാസികളെന്നും സെല്‍വി പറഞ്ഞു. ഇവര്‍ക്ക് സഹായമെന്ന നിലയിലായിരുന്നു മറ്റുള്ളവര്‍ ഒപ്പം വന്നതെന്നും സെല്‍വി പറഞ്ഞു.

കേരളത്തിലേക്ക് വരുന്നതിന് മുമ്പായി മുഖ്യമന്ത്രി പിണറായി വിജയന് ഇ-മെയില്‍ അയച്ചിരുന്നതാണ്. വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്ക് സന്ദേശം കൈമാറിയെന്ന മറുപടി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തങ്ങള്‍ ശബരിമലയിലെത്തിയത്. എന്നാല്‍ സുരക്ഷ നല്‍കാന്‍ പൊലീസിന് സാധിച്ചില്ല. മനിതിയെ കുറിച്ച് നടക്കുന്ന പ്രചാരണങ്ങളേയും സെല്‍വി തള്ളി. തങ്ങള്‍ മാവോയിസ്റ്റാണെന്ന പ്രചാരണം തെറ്റാണെന്നും സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന സംഘടനാണ് മനിതിയെന്നും സെല്‍വി പറഞ്ഞു.

അതേസമയം, തങ്ങളുടെ സംഘത്തിലുണ്ടായിരുന്ന വിശ്വാസികളായ സ്ത്രീകളെ കേരള സര്‍ക്കാരിനെ ഏല്‍പ്പിക്കാമെന്നും അവരെ ശബരിമലയിലെത്തിച്ച് ദര്‍ശനം നടത്തിക്കൊടുക്കാനും തിരികെ എത്തിക്കാനും സര്‍ക്കാരിന് സാധിക്കുമോ എന്നും സെല്‍വി ചോദിക്കുന്നു. തങ്ങളുടെ നിലപാട് വ്യക്തമാക്കാനായി പത്രസമ്മേളനം വിളിക്കുന്നതിനെക്കുറിച്ചും മനിതി ആലോചിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Manithi kerala government sabarimala women entry