നവമാദ്ധ്യമങ്ങളിൽ തരംഗമായ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം പിൻവലിക്കുമെന്ന് സംവിധായകൻ ഒമർ ലല്ലു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് പാട്ട് പിൻവലിക്കുന്നത്. പാട്ട് യൂട്യൂബിൽ നിന്ന് ഉടൻ നീക്കം ചെയ്യുമെന്നും ഒമർ പറഞ്ഞു. ചിത്രത്തിൽ നിന്നും ഗാനം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ ഒമർ ലുലുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒരു അഡാറ് ലവ് സിനിമയിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ സംവിധായകൻ ഒമർ ലുലുവിനെതിരെ കേസെടുത്തിരുന്നു. ഹൈദരാബാദ് ഫലഖ്‌നമ പൊലീസാണ് 295 എ വകുപ്പ് അനുസരിച്ച് കേസ് എടുത്തത്.

പാട്ടിലെ വരികൾ മുസ്ളിങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നായിരുന്നു പരാതി. അസദുദ്ദീൻ ഒവൈസി വിഷയത്തിൽ ഇടപെടണമെന്നും യുവാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 9 നായിരുന്നു പാട്ട് പുറത്തിറക്കിയത്. ദിവസങ്ങൾക്കുള്ളിൽ പാട്ട് സൂപ്പർ ഹിറ്റാവുകയും ചെയ്തു. യൂട്യൂബിൽ ഒന്നരക്കോടിയിൽ അധികം ആളുകൾ കാണുകയും ചെയ്തു.

ഹാപ്പി വെഡ്ഡിങ്സ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ