കാപ്പൻ പുതിയ പാർട്ടി രൂപീകരിക്കും; പാലാ നിലനിർത്തുമെന്ന് ആത്മവിശ്വാസം

പാലാ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഇടത് മുന്നണി വിട്ട എൻസിപി നേതാവ് മാണി സി.കാപ്പൻ ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുത്തിരുന്നു

Pala By Election 2019, പാലാ ഉപതിരഞ്ഞെടുപ്പ് 2019, LDF Candidate, എൽഡിഎഫ് സ്ഥാനാർത്ഥി, Mani C Kappan, മാണി സി കാപ്പൻ Nisha Jose K Mani, നിഷ ജോസ് കെ.മാണി, KM Mani, കെ.എം.മാണി, Jose K Mani, ജോസ് കെ.മാണി, PJ Joseph, പിജെ ജോസഫ്, Mani C Kappan, മാണി സി കാപ്പൻ, IE Malayalam, ഐഇ മലയാളം

കോട്ടയം: എൽഡിഎഫ് ബന്ധം അവസാനിപ്പിച്ച് യുഡിഎഫിലെത്തിയ മാണി സി.കാപ്പൻ പുതിയ പാർട്ടി രൂപീകരിക്കും. എൻസിപി സംസ്ഥാന നേതൃത്വം എൽഡിഎഫിൽ ഉറച്ചുനിന്നതോടെയാണ് മാണി സി.കാപ്പൻ പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചത്. പുതിയ പാർട്ടി ഈ മാസം തന്നെ പ്രഖ്യാപിക്കും. പേര്, ചിഹ്നം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ പത്തംഗ സമിതിയെ നിയോഗിച്ചു.

ഈ മാസം 28 നകം ജില്ലാ കമ്മിറ്റികൾക്കും രൂപം നൽകും. പാലാ സീറ്റ് നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് മാണി സി.കാപ്പനും സംഘവും. പാലായിൽ മാണി സി.കാപ്പൻ തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാർഥി. കാപ്പന്റെ സാന്നിധ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് യുഡിഎഫും വിലയിരുത്തുന്നത്. മുന്നണി പ്രവേശനത്തിന് തൊട്ടുപിന്നാലെ തന്നെ ഒപ്പമുള്ള നേതാക്കളോടൊപ്പം കാപ്പൻ യോഗം ചേർന്നു. ഈ മാസം തന്നെ പാർട്ടി പ്രഖ്യാപിക്കണമെന്നാണ് തീരുമാനം.

Read Also: തുടർച്ചയായി എട്ടാം ദിവസവും ഇന്ധനവില വർധിച്ചു; ജനം വലയുന്നു

പാലാ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഇടത് മുന്നണി വിട്ട എൻസിപി നേതാവ് മാണി സി.കാപ്പൻ ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുത്തിരുന്നു. പാലായിലെ ശക്തിപ്രകടനത്തിന് ശേഷമാണ് ഐശ്വര്യ കേരളയാത്രയിൽ പങ്കെടുത്തത്.

ഔദ്യോഗിക പക്ഷം ഒപ്പമില്ലെങ്കിലും ഘടക കക്ഷിയായി മാണി സി.കാപ്പൻ വിഭാഗത്തെ മുന്നണിയിലെടുക്കാമെന്നാണ് യുഡിഎഫിന്റെ വാഗ്‌ദാനം. ദേശീയ നേതൃത്വം തീരുമാനം വൈകിപ്പിച്ച ഈ സാഹചര്യത്തിൽ പരമാവധി നേതാക്കളെ ഒപ്പം നിർത്താനാണ് മാണി സി.കാപ്പന്റെ ശ്രമം. മൂന്ന് സീറ്റുകളാണ് യുഡിഎഫ് മാണി സി.കാപ്പന് ഉറപ്പു നൽകിയിട്ടുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mani c kappan new political party

Next Story
തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവില വർധിച്ചു; ജനം വലയുന്നുPetrol Diesel Price Hiked,പെട്രോൾ ഡീസൽ വില, പെട്രോൾ വില, ഡീസൽ വില, petrol pump near me, Petrol price today, petrol price kochi, Petrol Diesel Price Today, Petrol Diesel price in kerala, Diesel Price Today, Diesel price in Kochi, Diesel Price in Kerala, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com