Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

തിരുത്ത്; രക്ഷാപ്രവർത്തനത്തിൽ മലപ്പുറത്തെ ജനങ്ങളെ പുകഴ്‌ത്തി മനേകാ ഗാന്ധി

പാലക്കാട് ജില്ലയില്‍ സ്‌ഫോടകവസ്തു കഴിച്ച് ആന ചരിഞ്ഞ സംഭവം മലപ്പുറം ജില്ലയിലാണെന്ന് കരുതി മനേകാ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു

Maneka Gandhi

മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ കോവിഡ് ഭീതി മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി മനേകാ ഗാന്ധി എംപി. രക്ഷാപ്രവര്‍ത്തനം വിശദീകരിച്ച് മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി വി. അബ്ബാസ് ഇ-മെയിൽ സന്ദേശത്തിനുള്ള മറുപടിയിലാണ് മനേകാ ഗാന്ധിയുടെ പരാമര്‍ശം.

വിമാന ദുരന്തസമയത്ത് അത്ഭുതപ്പെടുത്തുന്ന പ്രവൃത്തിയാണ് രക്ഷാ പ്രവര്‍ത്തനത്തിനായി മലപ്പുറത്തെ ജനങ്ങള്‍ നടത്തിയതെന്നും ഇത്തരത്തിലുള്ള മനുഷ്യത്വം ഇനിയും പ്രതീക്ഷിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Read More: വിദ്വേഷ പ്രചാരണം: മനേകയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

നേരത്തെ, പാലക്കാട് ജില്ലയില്‍ സ്‌ഫോടകവസ്തു കഴിച്ച് ആന ചരിഞ്ഞ സംഭവം മലപ്പുറം ജില്ലയിലാണെന്ന് കരുതി മനേകാ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.

ഇതില്‍ പ്രതിഷേധമറിയിച്ചു മൊറയൂര്‍ യൂത്ത് ലീഗ് അയച്ച സന്ദേശത്തിനും അന്നു എം.പി മറുപടി നല്‍കിയിരുന്നു. മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണെന്നും വനംവകുപ്പില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മലപ്പുറത്തെ പരാമര്‍ശിച്ചതെന്നുമായിരുന്നു അന്നത്തെ വിശദീകരണം.

Read More: വിദ്വേഷപ്രചാരണം: മനേക ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു

സംഭവത്തിൽ മലപ്പുറം ജില്ലയെ ലക്ഷ്യംവച്ച് വിദ്വേഷപ്രചാരണം നടത്തിയ മനേക ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഐപിസി 153 പ്രകാരമാണ് കേസ്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.

മലപ്പുറത്തെ വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ ബിജെപി നേതാവിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അധിക്ഷേപ പരാമർശം നടത്തിയ മനേക ഗാന്ധിക്കെതിരെ മുസ്‌ലിം ലീഗ് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ‘സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ’ എന്ന മനേക ഗാന്ധിയുടെ ട്വീറ്റായിരുന്നു വിവാദങ്ങൾക്ക് കാരണം.

സംഭവത്തിൽ, മനേക ഗാന്ധിയുടെ വെബ്‌സൈറ്റും ബ്ലോഗും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. മലയാളികളടങ്ങിയ കേരള സൈബര്‍ വാരിയേഴ്‌സാണ് മനേകയുടെ പീപ്പിള്‍ ഫോര്‍ അനിമല്‍സ് ഇന്ത്യയുടെ വെബ്‌സൈറ്റും ബ്ലോഗുമാണ് ഹാക്ക് ചെയ്തത്.

ഗര്‍ഭിണിയായ ആനയുടെ ദുഃഖകരമായ മരണത്തെ മനേക ഗാന്ധി വൃത്തികെട്ട രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചുവെന്ന് സൈബര്‍ വാരിയേഴസ് ഹാക്ക് ചെയ്ത ശേഷം വെബ്‌സൈറ്റില്‍ കുറിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Maneka gandhi praises malapuram in karipur airport plane crash rescue operations

Next Story
മലപ്പുറത്ത് വീണ്ടും കോവിഡ് മരണംCovid, covid death
The moderation of comments is automated and not cleared manually by malayalam.indianexpress.com