മാനന്തവാടി: ഫാ.തോമസ് ജോസഫ് തേരകത്തെ മാനന്തവാടി രൂപതാ വക്താവ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചതായി മാനന്തവാടി രൂപതാ ബിഷപ്പ് ജോസ് പൊരുന്നേടം അറിയിച്ചു. ബാലപിഢനക്കേസുകളിൽ സഭ ഇരയുടെ കൂടെ നിൽക്കണം എന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശത്തോടൊപ്പമാണ് മാനന്തവാടി രൂപതയുടെയു നിലപാട്. ഫാ. റോബിൻ വടക്കാഞ്ചേരിൽ ഉൾപ്പെട്ട ബാലപീഡനകകേഷിൽ രൂപത ഇരയുടെ കൂടെത്തന്നെ നിൽക്കാൻ പ്രതിസജ്ഞാബദ്ധമാണ്. എന്നാലും കേസ് അന്പേഷണം നടക്കുന്ന സമയത്ത് കുട്ടിയെയോ വീട്ടുകാരെയോ ബന്ധപ്പെടുന്നത് കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും വേണ്ടിയാണ് എന്ന ആരോപണം ഉന്നയിക്കപ്പെടുന്നതിനാൽ അതിന് ഉളള സാഹചര്യമല്ലെന്ന് കരുതുന്നു.

ഫാ. തോമസ് ജോസഫ് തേരകത്തെ ശിശുക്ഷേമ സമിതി ചെയർമാൻ സ്ഥാനത്തു നിന്നും നീക്കാൻ സർക്കാഞ്ഞ തീരുമാനമെടുത്ത സാഹചര്യത്തിലാണ് രൂപതയുടെ തീരുമാനം. എന്നാൽ ശിശുക്ഷേമ സമിതി ചെയർമാൻ എ്ന നിലയിൽ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങൾക്ക് രൂപതയുമാി ബന്ധമൊന്നുമലില്ലെന്നും ഇത്തരം വീഴ്ചവരുത്തി എന്ന് ആരോപിക്കപ്പെടുന്ന ഒരാൾ വക്താവായി തുടരുന്നത് അനുചിതമാണ് എന്നും കരുതുന്തായി രൂപതാ നേതൃത്വം കരുതനുന്നുവെന്നും ബിഷപ്പിന്റെ പേരിലുളള പ്രസ്താവനയിൽ പറയുന്നു.

കുറ്റങ്ങൾ ചെയ്യുന്നവർ നിയമപരമായി ശിക്ഷാനടപടികൾക്ക് വിധേയരാകുക തന്നെ വേണം. ഇപ്പോൾ അറിയപ്പെടുന്നവർ കൂടാതെ ഇനിയുമാളുകളുണ്ടെങ്കിൽ അവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. അതിനെല്ലാം രൂപതയുടെ പൂർണ പിന്തുണ ഉണ്ടാകും. അതേ സമയം നിരപരാധികൾ ശിക്ഷിക്കപ്പെടാനും പടില്ല.
വൈദികരുടെ ഇടയിൽ ബാലപീഡന കേസുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും രൂപത സ്വീകരിക്കും. അനിനായി നിലവിലുളള കമ്മിറ്റി അൽമായരുടെ ഉൾപ്പടെ എല്ലാ വിഭാഗക്കാരുടെയും പ്രതിനിധികളെ ഉൾക്കൊളളിച്ചുകൊണ്ട് വിപുലീകരിക്കും പരാതിക്കാരിൽ നിന്നും പരാതികൾ സ്വീകരിക്കാൻ ഈ​ സമിതിക്ക് അധികാരം ഉണ്ടായിരിക്കും.

കുറ്റകൃത്യം മറച്ചുവെയ്ക്കാനോ കുറ്റാരോപിതരായ തൊക്കിലങ്ങാടി ആശുപത്രിയുമായോ വൈത്തിരി ദത്തെടുക്കൽ സ്ഥാപനവുമായോ ഒരിക്കലും രൂപതാനേതൃത്വം ബന്ധപ്പെട്ടിട്ടില്ല. കുറ്റാരോപിതനെ സംരക്ഷിക്കാൻ രൂപതാ നേതൃത്വം ഒറു തരത്തിലും ഗൂഢാലോചന നടത്തിയിട്ടില്ല.

ഏതെങ്കിലും ഘട്ടത്തിൽ​ കുറ്റകൃത്യത്തിന് ഇരയായ വ്യക്തിയുമായോ ആ വ്യക്തിയുടെ മാതാപിതാക്കളുമായോ ബന്ധുക്കളുമായോ ബന്ധപ്പെടുകയോ കുറ്റകൃത്യം മറച്ചുവെയ്ക്കാൻ പണമോ മറ്റെന്തിങ്കിുമോ വാഗ്‌ദ്ധാനം ചെയ്യുകയോ കൊടുക്കുകയോ ചെയ്തിട്ടില്ല.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വൈദിക സമൂഹത്തിന്റേയും പസ്റ്ററൽ കൗണസിലിഞേും അടിയന്തിരയോഗം ചേരുമെന്നും ബിഷപ്പ് ജോസ് പൊരുന്നേടം അറിയിച്ചു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.