മാനസ കൊലപാതകം: കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം

രണ്ടാംപ്രതി ആദിത്യന്റെ ജാമ്യാപേക്ഷയിലാണ് കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചത്

കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസ വെടിയേറ്റ് മരിച്ച സംഭവത്തിൽ കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം. രണ്ടാംപ്രതി ആദിത്യന്റെ ജാമ്യാപേക്ഷയിലാണ് കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചത്.

മാനസയെ താമസ സ്ഥലത്ത് എത്തി വെടിവച്ച ഒന്നാം പ്രതി രഖിലിന്റെ സുഹൃത്താണ് ആദിത്യൻ. രഖിലിനെ തോക്ക് വാങ്ങാൻ സഹായിച്ചുവെന്നാണ് ആദിത്യനെതിരായ കുറ്റം. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് പ്രതിയുടെ വാദം. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

ജൂലൈ 31നാണു കേസിന് ആസ്പദമായ സംഭവം നടന്നത്. നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന മാനസയെ, താമസിക്കുന്ന വീട്ടില്‍ എത്തിയാണ് രഖില്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അതേ തോക്കുപയോഗിച്ച് രഖിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ആദിത്യനെ കൂടാതെ രഖിലിന് തോക്ക് നല്‍കിയ സോനു കുമാര്‍ മോദി, ടാക്സി ഡ്രൈവര്‍ മനേഷ് കുമാര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

Also Read: കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Manasa murder case kerala hc directs police to produce case diary

Next Story
മോൺസൻ തട്ടിപ്പ് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ബെഹ്‌റയെ സംരക്ഷിച്ച് മുഖ്യമന്ത്രി, അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ലpinarayi vijayan, cm pinarayi vijayan, sabimala chempola, monson mavunkal, loknath behra, fake antique case monson mavunkal kerala legislative assembly, vd satheesan, latest news, kerala news, indain express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com