അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചയാള്‍ മരിച്ചു

ചോര ഛര്‍ദിച്ച് അവശനിലയിലായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അശ്വിന്‍ ഇന്നു രാവിലെയാണ് മരിച്ചത്

aswin died, aswin ramees accident death case, gold smuggling case, ramees death, arjun ayanki, karipur gold smuggling case, indian express malayalam, ie malayalam

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിന് ഇടയാക്കിയ കാര്‍ ഓടിച്ചയാള്‍ മരിച്ചു. തളാപ്പ് സ്വദേശി പി.വി.അശ്വിനാ(42)ണ് മരിച്ചത്.

ഇന്നു രാവിലെയാണ് അശ്വിന്‍ മരിച്ചത്. ചോര ഛര്‍ദിച്ച് അവശനിലയിലായ അശ്വിനെ വീട്ടുകാര്‍ ഇന്നലെ വൈകിട്ടോടെ എകെജി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് മാതൃഭൂമിയും ഏഷ്യാനെറ്റും റിപ്പോര്‍ട്ട് ചെയ്തു.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ സാക്ഷിയായ റമീസ് കസ്റ്റംസിനു മുന്‍പാകെ ഹാജരാകാനിരിക്കെ കഴിഞ്ഞ മാസമാണ് വാഹനാപകടത്തില്‍ മരിച്ചത്. കണ്ണൂര്‍ അഴീക്കോട് കപ്പക്കാടാണ് അപകടം നടന്നത്. റമീസ് ഓടിച്ച ബൈക്ക് അശ്വിന്‍ ഓടിച്ച കാറില്‍ വന്നിടിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നുമാണു പൊലീസ് പറഞ്ഞത്.

അമിതവേഗത്തിലെത്തിയ റമീസ് ഇടറോഡില്‍നിന്നും മറ്റൊരു റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയായിരുന്നു അപകടം. കാറിന്റെ മുന്‍ വാതിലിലാണ് ബൈക്ക് ഇടിച്ചത്. ബന്ധുവിനെ ആശുപത്രിയില്‍ കൊണ്ടുപോയി വരുമ്പോഴാണ് അപകടമുണ്ടായതെന്ന് അശ്വിന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്ക് റമീസിനെയോ അര്‍ജുന്‍ ആയങ്കിയെയോ പരിചയമില്ലെന്നും അശ്വിന്‍ പറഞ്ഞിരുന്നു.

Also Read: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: വിചാരണ ഇന്ന് ആരംഭിക്കും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Man who drove car that caused the death of arjun ayankis friend ramees also dies

Next Story
‘സർക്കാർ വീട് നൽകിയത് വാസയോഗ്യമല്ലാത്ത ഭൂമിയിൽ’; പെട്ടിമുടി ദുരന്തത്തിന് ഇരയായവർ ഹൈക്കോടതിയിൽpocso case, kerala high court, pocso cases settlement kerala high court, settlement via marriage in pocso cases, rape case settlement kerala high court, kerala news, latest news, high court news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X