തിരുവനന്തപുരം: വിമാനത്താവളം വഴി സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണം കടത്താന്‍ ശ്രമം. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചയാളെ പിടികൂടി. കൊല്ലം സ്വദേശിയായ അബ്ദുള്‍ വഹാബിനെയാണ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 158 പവന്‍ സ്വര്‍ണ്ണവും കണ്ടെത്തി.

ദുബായില്‍ നിന്ന് വരികയായിരുന്ന ഇയാളില്‍ നിന്ന് കുഴമ്പ് രൂപത്തിലാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. സ്വര്‍ണം അരച്ച് കുഴമ്പ് രൂപത്തിലാക്കിയത് പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ കെട്ടിയായിരുന്നു ഇയാള്‍ ദുബായില്‍ നിന്ന് എത്തിയത്. എകദേശം 35 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook