/indian-express-malayalam/media/media_files/uploads/2019/03/ajin.jpg)
കോട്ടയം: നടുറോഡില്‍ വച്ച് യുവാവ് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. സംഭവത്തിൽ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ അയിരൂര്‍ സ്വദേശിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്കേറ്റ പൊള്ളല്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കടപ്ര കുമ്പനാട് സ്വദേശിയാണ് അറസ്റ്റിലായ അജിന്‍ റെജി മാത്യു.
യുവതിയെ നടുറോഡില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ അണച്ചശേഷം നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാനെത്തിയതായിരുന്നു യുവതി.
പെൺകുട്ടിയെ യുവാവിന് നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു തൊട്ടു മുൻപ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അതിനുശേഷമാണ് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. യുവാവിന്റെ കൈയ്യിൽ മൂന്നു കുപ്പി പെട്രോളും കയറും ഉണ്ടായിരുന്നു. ഒരു കുപ്പിയിലെ പെട്രോൾ മാത്രമാണ് പെൺകുട്ടിയുടെ ദേഹത്ത് ഒഴിച്ചത്. പെൺകുട്ടിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു യുവാവ് കയർ കൈയ്യിൽ കരുതിയതെന്നും പൊലീസ് പറഞ്ഞു. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us