കൊച്ചി: ആലുവയില്‍ മക്കളെ പെരിയാര്‍ നദിയിലേക്ക് എറിഞ്ഞ ശേഷം പിതാവും ചാടിയ സംഭവത്തില്‍ മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരന്, മക്കളായ കൃഷ്ണപ്രിയ, ഏകനാഥന്‍ എന്നിവരാണ് മരിച്ചത്.
ഇവരുടെ പക്കല്‍നിന്ന് ലഭിച്ച ഫോണില്‍ നിന്ന് ബന്ധുക്കളെ പൊലീസ് വിളിക്കുകയും തുടര്‍ന്ന് വിവരങ്ങള്‍ സ്ഥിരീകരിക്കുകയുമായിരുന്നു. ആലുവ മണപ്പുറം മേല്‍പ്പാലത്തില്‍ നിന്നായിരുന്നു ഉല്ലാസ് മക്കളെ പെരിയാര്‍ നദിയിലേക്ക് എറിഞ്ഞത്.
സംഭവത്തിന്റെ ദൃക്സാക്ഷികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കുട്ടികളെ ജീവനോടെ പുറത്തെടുത്തിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ജില്ലാ ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരണപ്പെട്ടത്. ആണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയിലുമായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.
Also Read: Kerala Covid Cases 04 June 2022: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 1,544 പേര്‍ക്ക് രോഗം