scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

വയനാട്ടിൽ യുവാവ് വെടിയേറ്റു മരിച്ചു; ബന്ധുവിന് ഗുരുതര പരുക്ക്

കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോഴാണ് വെടിയേറ്റതെന്നാണ് വിവരം

Fire, Charred to death, Suicide, ie malayalam

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ യുവാവ് വെടിയേറ്റു മരിച്ചു. കോട്ടത്തറ മേച്ചന ചുണ്ടറംകോട് കോളനിയിലെ അച്ചപ്പന്റെ മകന്‍ ജയനാ (36)ണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരത്തി(27)നു വെടിയേറ്റു. മുഖത്തു പരുക്കേറ്റ ഇയാൾ ആശുപത്രിയിലാണ്.

കമ്പളക്കാട് വണ്ടിയാമ്പറ്റയിലാണു സംഭവം. പാടത്തിറങ്ങിയ കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ ആരോ വെടിവെക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നതെന്നാണ് വിവരം. ജയന്റെ കഴുത്തിലാണ് വെടിയേറ്റത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

നാലംഗ സംഘമാണ് കാട്ടുപന്നിയെ തുരത്താനായി കമ്പളക്കാടിനടുത്തുള്ള നെല്‍പ്പാടത്ത് രാത്രിയോടെ എത്തിയത്. നെല്ല് കതിരായ സമയമായതിനാല്‍ കാട്ടുപന്നി വന്നാൽ അതിനെ ഓടിക്കുന്നതിനായാണ് തങ്ങള്‍ ഇങ്ങോട്ടേക്കെത്തിയതെന്നാണ് സംഘത്തിലെ രണ്ടുപേര്‍ പറയുന്നത്. സംഘത്തിലുണ്ടായിരുന്ന ഒരാളുടേതാണ് കൃഷിയെന്നും ഇവർ പൊലീസിനോട് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. ഇവർ വേട്ടയ്‌ക്കെത്തിയവരാണെന്ന് നാട്ടുകാർ പറഞ്ഞതായും റിപ്പോർട്ടുണ്ട്.

Also Read: അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റു മരിച്ചു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Man shot dead at wayanad one injured