ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണു; യുവാവ് കിണറ്റില്‍ കഴിഞ്ഞത് രണ്ട് ദിവസം

പല തവണ പ്രദീപ് ഉച്ചത്തില്‍ വിളിച്ച് കൂവിയെങ്കിലും ആരും കേട്ടില്ല

well, കിണര്‍, man, യുവാവ്, Trivandrum, തിരുവനന്തപുരം, rescue, രക്ഷാപ്രവര്‍ത്തനം, fire force, ഫയര്‍ഫോഴ്സ്

നെടുമങ്ങാട്: കാല്‍വഴുതി കിണറ്റില്‍ വീണ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം രക്ഷിച്ചു. കൊഞ്ചിറ നാലുമുക്ക് വിളയില്‍ പ്രദീപ് (38) ആണ് കിണറ്റില്‍ വീണത്. ഫോണ്‍ ചെയ്ത് കൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. വീടിനോട് ചേര്‍ന്നുളള കിണറ്റിന്റെ തൂണില്‍ ചാരി നിന്നായിരുന്നു ഫോണ്‍ ചെയ്തിരുന്നത്.

Read More: കുഴല്‍കിണറിലേക്ക് എറിഞ്ഞു കൊടുത്ത ബിസ്കറ്റ് കഴിച്ച് അതിജീവനം; ഒന്നര വയസുകാരന്‍ ജീവിതത്തിലേക്ക്

കിണറ്റില്‍ വീണ പ്രദീപിന് കാര്യമായ പരുക്കുകളൊന്നും പറ്റിയിട്ടുണ്ടായിരുന്നില്ല. പ്രദീപ് കിണറ്റില്‍ വീണ കാര്യം മറ്റാരും അറിയാതിരുന്നത് അദ്ദേഹത്തിന്റെ രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇടയാക്കി. പല തവണ പ്രദീപ് ഉച്ചത്തില്‍ വിളിച്ച് കൂവിയെങ്കിലും ആരും കേട്ടില്ല. കൈയ്യിലുണ്ടായിരുന്ന ഫോണ്‍ വെളളത്തില്‍ വീണ് കേടായിരുന്നു. ഇതില്‍ നിന്നും ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വെളളിയാഴ്ച ഉച്ചയ്ക്ക് കിണറിന് സമീപത്ത് കൂടെ പോയവരാണ് പ്രദീപിന്റെ ശബ്ദം കേട്ടത്. ഉടന്‍ തന്നെ നെടുമങ്ങാട് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പ്രദീപിനെ പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് രാത്രിയും ഒന്നര പകലും കിണറ്റില്‍ കഴിഞ്ഞതിന് ശേഷമാണ് പ്രദീപിനെ പുറത്തെത്തിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Man rescued from well after two days

Next Story
ബജറ്റ് പെട്ടിയില്‍ നിരാശ; കേരളം കേന്ദ്രത്തെ സമീപിക്കുംbudget 2019, budget 2019 india, union budget 2019, budget 2019 india date, budget 2019-20 india, union budget 2019, union budget 2019 live, union budget 2019 expectations, budget 2019 announcements live, budget 2019 coverage live
The moderation of comments is automated and not cleared manually by malayalam.indianexpress.com