കൽപ്പറ്റ: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. മേപ്പാടി കടച്ചിക്കുന്ന് മാമല സണ്ണിയാണ് കഴിഞ്ഞയാഴ്ച്ച ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്. സണ്ണിയുടെ സുഹൃത്ത് റഷീദാണ് അറസ്റ്റിലായത്.

പ്രതി കുറ്റം സമ്മതിച്ചതായി കൽപ്പറ്റ ഡി.വൈ.എസ്​.പി പ്രജീഷ് തോട്ടത്തിൽ പറഞ്ഞു. റഷീദിന്റെ വീട് പണിക്ക് രണ്ട് ലക്ഷം രൂപ നൽകി സണ്ണി സഹായിച്ചിരുന്നു. ഈ തുക പല തവണ തിരികെ ആവശ്യപ്പെട്ടെങ്കിലും റഷീദ് നൽകിയില്ല. കഴിഞ്ഞ 24ന് രാത്രി പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

തുടര്‍ന്നാണ് റഷീദ് സണ്ണിയെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ചത്. സണ്ണി മരിച്ചു എന്നാണ് പ്രതി ആദ്യം കരുതിയത്. തുടര്‍ന്ന് അപകട മരണമാക്കി ചിത്രീകരിക്കാൻ ശ്രമിച്ചതായി കൽപ്പറ്റ ഡി.വൈ.എസ്​.പി പ്രജീഷ് തോട്ടത്തിൽ പറഞ്ഞു. സണ്ണി മരിച്ചെന്ന് കരുതി റോഡരികില്‍ ഉപേക്ഷച്ച് റഷീദ് കടന്നു കളഞ്ഞു.
എന്നാല്‍ വഴി യാത്രക്കാരാണ് ഗുരുതരമായി പരുക്കേറ്റ സണ്ണിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പിറ്റേന്ന് ചികിത്സിലിരിക്കെ സണ്ണി മരണപ്പെടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ