എറണാകുളം: കൊച്ചിയിലെ നഗരമധ്യത്തിൽ വ്യാപാരിയെ കുത്തിക്കൊന്നു. കടവന്ത്ര ഗാന്ധിനഗറിലാണ് വ്യാപാരിയെ രണ്ടംഗസംഘം കുത്തിക്കൊന്നത്. വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ യുവാക്കൾ കടയിൽ കയറി വ്യാപാരിയെ കുത്തുകയായിരുന്നു. വയറ്റിൽ കുത്തേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സാമ്പത്തിക ഇടപാടിന് മേലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ