ചെറുത്തുരുത്തി: തൃശൂര്‍ ചെറുത്തുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുത്തുരുത്തി സ്വദേശിയായ ചിത്ര ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മോഹനനാണ് കൊലപാതകം നടത്തിയത്. ഇയാള്‍ക്കുവേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്. കൊലപാതകത്തിനുശേഷം മോഹനന്‍ ഓടിരക്ഷപ്പെട്ടു. ചിത്രയും ഭർത്താവുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹ മോചന കേസും നടക്കുന്നുണ്ട്. മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോമിന്റെ സൂപ്രണ്ട് ആണ് ചിത്ര. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read Also: Horoscope Today January 02, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം