പ്രഭാത ഭക്ഷണം വൈകിയതിനു വാക്കേറ്റം; കൊല്ലത്ത് ഭർത്താവ് വീട്ടമ്മയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി

തടിക്കഷണം കൊണ്ട് ഭാര്യയുടെ തലയ്‌ക്കടിച്ച ശേഷം സോമദാസ് തന്നെയാണ് തൊട്ടടുത്ത കടയിൽ പോയി കാര്യം പറഞ്ഞത്

two killed in thrissur, തൃശൂരിൽ രണ്ടു പേരെ വെട്ടിക്കൊന്നു, murder, കൊലപാതകം, attack, ആക്രമണം, thrissur murder, തൃശൂരിലെ കൊലപാതകം, iemalayalam, ഐഇ മലയാളം

കൊല്ലം: പ്രഭാത ഭക്ഷണം തയ്യാറാക്കാൻ വൈകിയതിനു ഭർത്താവും ഭാര്യയും തമ്മിൽ വാക്കേറ്റം. ഒടുവിൽ ഭർത്താവ് വീട്ടമ്മയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി ! കൊല്ലത്താണ് ദാരുണ സംഭവം.

പുത്തൂർ മാവടി സുശീല ഭവനിൽ സുശീല (58) യാണ് മരിച്ചത്. സുശീലയുടെ ഭർത്താവ് സോമദാസ് (63 വയസ്) പൊലീസ് കസ്റ്റഡിയിൽ. സോമദാസ് സുശീലയെ തടിക്കഷണം കൊണ്ട് മർദ്ദിക്കുകയായിരുന്നു. തലയ്‌ക്കേറ്റ അടിയാണ് മരണകാരണം. ഇന്നു രാവിലെ ഒൻപതിനായിരുന്നു സംഭവം.

Read Also: ആർ.ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില ഗുരുതരം

കൃഷിഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തുകയാണ് സോമദാസ്. രാവിലെ പണിക്ക് ശേഷം കൃഷിയിടത്തിൽ നിന്നു കയറി വന്നപ്പോൾ പ്രഭാത ഭക്ഷണം തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് ഭാര്യയുമായി വാക്കേറ്റമുണ്ടായി. പെട്ടന്നുണ്ടായ പ്രകോപനത്തിൽ മരക്കഷണം കൊണ്ട് സോമദാസ് ഭാര്യയുടെ തലയ്‌ക്ക് അടിച്ചു. തലയ്‌ക്കു ഗുരുതരമായി പരിക്കേറ്റ് സുശീല ബോധരഹിതയായി വീണതോടെ സോമദാസ് തന്നെയാണ് സമീപത്തെ കടയിലെത്തി വിവരം പറഞ്ഞത്. ഉടനെ പൊലീസ് സ്ഥലത്തെത്തി. സുശീലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം അമ്പൂരി സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ ഏഴ് വർഷമായി മാവടിയിലാണ് താമസം. സോമദാസിന്റെ രണ്ടാം ഭാര്യയാണ് സുശീല. ഇവർക്കു മക്കളില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Man killed his wife in kollam

Next Story
ആർ.ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില ഗുരുതരംbalakrishna pillai, ldf, ie malayalam, ബാലകൃഷ്ണ പിള്ള, എൽഡിഎഫ്, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com