കൊച്ചി: എറണാകുളം കളമശേരിയിൽ പോത്തിന്റെ കുത്തേറ്റ് ഉടമസ്ഥൻ മരിച്ചു. മേയാന്‍ വിട്ട പോത്തിനെ പിടിച്ചുകെട്ടാന്‍ പോയപ്പോഴാണ് പോത്ത് 50കാരനെ ആക്രമിച്ചത്. കളമശേരി കൂടോത്ത് വീട്ടിൽ ഇബ്രാഹിം ആണ് മരിച്ചത്.
വീട്ടിന് അടുത്തുള്ള പാടത്ത് കെട്ടിയിട്ടിരുന്ന പോത്തുകള്‍ പരസ്പരം കുത്തുന്നത് കണ്ട ഇബ്രാഹിം പിടിച്ചുകെട്ടാന്‍ പോവുകയായിരുന്നു. ഇതിനിടെയാണ് ഒരു പോത്ത് ഇബ്രാഹിമിനെ കുത്തിമറിച്ചിട്ടത്. ആദ്യം കാലില്കുത്തുകയും പിന്നീട് കാലുകൊണ്ട് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ് കിടന്ന ഇബ്രാഹിമിന്റെ അടുത്ത് തന്നെ പോത്ത് ഏറെ നേരം നിന്നത് രക്ഷപ്രവര്‍ത്തനം വൈകിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇബ്രാഹിമിനെ പിന്നീട് നാട്ടുകാര്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.