scorecardresearch

Latest News

തിരുവനന്തപുരത്ത് ലോഡ്ജ് മുറിയില്‍ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം

Police, Unnatural death, Inquest
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വഴയില ആറാംകല്ലിലെ ലോഡ്ജില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. 34 കാരനായ വിഷ്ണുരൂപാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന തിരുമല സ്വദേശിയായ ഹരികുമാറിനും വെട്ടേറ്റിട്ടുണ്ട്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ ദീപക് ലാല്‍, അരുണ്‍ ജി. രാജീവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട വിഷ്ണുരൂപ് 2011 ല്‍ നടന്ന വഴയില ഇരട്ടക്കൊലപാതകത്തിലെ പ്രതിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് വിവരം നേരിട്ട് സ്ഥിരീകരിക്കാനായിട്ടില്ല.

രണ്ട് ദിവസം മുന്‍പാണ് വിഷ്ണുരൂപും ഹരികുമാറും ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രിയാണ് ദീപക്കും അരുണും എത്തിയത്. തര്‍ക്കത്തെ തുടര്‍ന്ന് വിഷ്ണുരൂപിനേയും ഹരികുമാറിനേയും ആക്രമിച്ച ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു. പിടിയിലായവര്‍ വട്ടിയൂര്‍കാവ് സ്വദേശികളാണ്.

Also Read: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Man hacked to death in a lodge at thiruvananthapuram