കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ൽ യു​വ​തി​യെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം.കോ​ത​മം​ഗ​ലം നെ​ല്ലി​മ​റ്റം സ്വ​ദേ​ശി​യാ​യ ചി​ത്തി​ര​യ്ക്ക് നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക​ഴു​ത്തി​ന് പി​ന്നി​ലും തു​ട​യി​ലും വെ​ട്ടേ​റ്റ പെ​ണ്‍​കു​ട്ടി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു രാ​വി​ലെ 6.45 ഓ​ടെ ക​ലൂ​രി​ൽ വ​ച്ച് ഓ​ട്ടോ ത​ട​ഞ്ഞു നി​ർ​ത്തി​യാ​ണ് യു​വ​തി​യെ ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്. കൃ​ത്യം ന​ട​ത്തി​യ ശേ​ഷം പ്ര​തി ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു.

കോ​ത​മം​ഗ​ലം സ്വ​ദേ​ശി ശ്യാ​മാ​ണ് യു​വ​തി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​തെന്ന് പൊലീസ് പറഞ്ഞു.
ക​ലൂ​രി​ലെ സ്വ​കാ​ര്യ ല​ബോ​റ​ട്ട​റി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യും പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വും മു​ന്‍ പ​രി​ച​യ​ക്കാ​രാ​ണ്. വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് നിഗമനം.ഇയാളെ പൊലീസ് പിന്നീട് മൂവാറ്റുപുഴയില്‍ നിന്നും അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ