ന്യൂഡൽഹി: ഭീകര സംഘടനായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചരണം നടത്തുന്നത് കാസർകോട് തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ റാഷിദ് (29) ആണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)​. മെസേജ് ടു കേരള എന്ന മലയാളം വാട്സ്ആപ്പ് ഗ്രൂപ്പിൽ സമ്മതമില്ലാതെ ഇയാൾ പലരേയും ചേർത്തിരുന്നതായും എന്‍ഐഎ സ്ഥിരീകരിച്ചു. ചിലര്‍ പരാതിപ്പെട്ട പ്രകാരമാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നത്.

അബു ഈസ എന്നയാള്‍ അഡ്മിനായുള്ള അഫ്ഗാൻ നമ്പറിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. പാലക്കാട്  നിന്നും കാണാതായ ഈസയാണോ ഇതെന്ന് സംശയമുണ്ട്. ഈ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നത് റാഷിദാണ്. ഗ്രൂപ്പിൽ വന്ന ശബ്ദ സന്ദേശങ്ങളും ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ബംഗളൂരുവിൽനിന്ന് എൻജിനീയറിംഗ് ബിരുദം നേടിയയായാളാണ് അബ്ദുൽ റാഷിദ്. മുംബൈയിൽ ബിസിനസ് ആവശ്യങ്ങൾക്കെന്നു പറഞ്ഞാണ് വീട്ടിൽനിന്നു ഭാര്യ സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷയോടൊപ്പം റാഷിദ് അഫ്ഗാനിസ്ഥാനിലേക്ക് പോയത്. കേരളത്തിൽ ഐഎസിന്റെ റിക്രൂട്ട്മെന്റിന് നേതൃത്വം നൽകുന്നത് റാഷിദാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ