തിരുവനന്തപുരം: യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. ശ്രീകാര്യം ജങ്‌ഷനിൽ സ്വകാര്യ ബാങ്കിന് സമീപത്തെ ആളൊഴിഞ്ഞ വീടിനോട് ചേർന്ന പ്രദേശത്താണ് മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.

കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടയാളുടെ ദേഹത്ത് മുറിവുകളുണ്ട്. ആദ്യം ആത്മഹത്യയെന്നാണ് പൊലീസ് കരുതിയത്. പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് മുഖത്തും ശരീരത്തും പരുക്കുകളുള്ളതായി ശ്രദ്ധയിൽപ്പെട്ടത്.

Read Also: മേശപ്പുറത്ത് ഗ്ലാസ് പൊട്ടിയ നിലയിൽ; വീട്ടമ്മയുടെ കൊലപാതകത്തിൽ ദുരൂഹത, കാറിനു പിന്നാലെ പൊലീസ്

മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾക്ക് ഏകദേശം 30 നും 40 നും ഇടയിൽ പ്രായമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊന്നതിനു ശേഷം കെട്ടിത്തൂക്കിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടത്തിയ ശേഷമേ കൂടുതൽ വ്യക്തത ലഭിക്കൂ.

ഇയാളുടെ കയ്യിൽ ആശുപത്രിയിൽ കുത്തിവയ്‌പ്പിനിടുന്ന കാനുണ്ട്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ഏതെങ്കിലും രോഗിയാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം കിടന്ന സ്ഥലത്ത് ചോരത്തുള്ളികൾ ചിതറിക്കിടപ്പുണ്ട്. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.