scorecardresearch

യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട കേസില്‍ മുഖ്യപ്രതി മുത്തുകുമാര്‍ പിടിയില്‍

സെപ്റ്റംബര്‍ 26-ാം തീയതി മുതലാണ് ആലപ്പുഴ സ്വദേശി ബിന്ദുകുമാറിനെ കാണാതായത്

യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട കേസില്‍ മുഖ്യപ്രതി മുത്തുകുമാര്‍ പിടിയില്‍

കോട്ടയം:ആര്യട് കോമളപുരം സ്വദേശി ബിന്ദുമോനെ (45) കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട കേസില്‍ മുഖ്യപ്രതി മുത്തുകുമാര്‍ പിടിയില്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. നാഭിക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

കലവൂര്‍ ഐടിസി കോളനിയില്‍ നിന്നാണ് പ്രതി മുത്തുകുമാറിനെ പൊലീസ് പിടികൂടിയത്. കൊലപാതകം നടത്താന്‍ മുത്തുകുമാറിനെ സഹായിച്ച രണ്ടുപേര്‍ സംസ്ഥാനം വിട്ടതായാണ് സൂചന. ശനിയാഴ്ച രാവിലെയാണ് ചങ്ങനാശ്ശേരി എ.സി. റോഡില്‍ രണ്ടാംപാലത്തിന് സമീപത്തെ മുത്തുകുമാറിന്റെ വീട്ടില്‍നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറ തുരന്ന് കുഴിച്ചിടുകയും പിന്നീട് കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സെപ്റ്റംബര്‍ 26-ാം തീയതി മുതലാണ് ആലപ്പുഴ സ്വദേശി ബിന്ദുകുമാറിനെ കാണാതായത്. 28-ാം തീയതി ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബിന്ദുകുമാറിന്റെ ബൈക്ക് കോട്ടയം വാകത്താനത്തെ തോട്ടില്‍നിന്ന് കണ്ടെത്തി. അടുത്ത ദിവസങ്ങളില്‍ ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ചങ്ങനാശ്ശേരി ഭാഗത്തായിരുന്നുവെന്നും വ്യക്തമായി. തുടര്‍ന്നാണ് ബിന്ദുകുമാറിന്റെ സുഹൃത്തായ മുത്തുകുമാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Man found buried inside house one arrested