കോഴിക്കോട്: പൊലീസിനെ ഭയന്ന് പുഴയില്‍ ചാടിയ യുവാവ് മരിച്ചു. മുക്കം കൊടിയത്തൂര്‍ സ്വദേശി ഫസലാണ് മരിച്ചത്. മണലൂറ്റ് സംഘത്തെ തെരഞ്ഞെത്തിയതാണെന്നാണ് പൊലീസിന്റെ വിശദീകരണം. ഇന്നലെ രാത്രിയാണ് സംഭവം. പെട്രോളിങ്ങിനെത്തിയ പൊലീസ് സംഘത്തെ കണ്ട് ഭയന്നാണ് യുവാവ് പുഴയിലേക്ക് ചാടിയത്. പുഴയിൽ നിന്ന് രക്ഷിച്ച യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇന്ന് വൈകിട്ടോടെ ഫസൽ മരിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ