Latest News

കെഎസ്‌ആർടിസി പണിമുടക്കിനിടെ കുഴഞ്ഞുവീണ് ഒരാൾ മരിച്ചു

നടുറോഡില്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ നിരവധി പേര്‍ ചേര്‍ന്ന് ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു

Indian Navy, Suthern Naval Command, Navy In Kerala, Naval officers died, Kochi Navy, ദക്ഷിണ നാവിക സേന, ഇന്ത്യൻ നാവിക സേന, നാവിക സേനാ ഉദ്യോഗസ്ഥർ,
Indian Navy, Suthern Naval Command, Navy In Kerala, Naval officers died, Kochi Navy, ദക്ഷിണ നാവിക സേന, ഇന്ത്യൻ നാവിക സേന, നാവിക സേനാ ഉദ്യോഗസ്ഥർ,

തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞുവീണ് ഒരാൾ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രൻ (64 വയസ്) ആണ് മരിച്ചത്. കിഴക്കേ കോട്ടയിൽ വച്ചാണ് സുരേന്ദ്രന് ദേഹാസ്വസ്ഥ്യമുണ്ടായത്. ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read Also: കശ്‌മീരിൽ സാമൂഹ്യമാധ്യമങ്ങൾക്കുള്ള നിരോധനം പൂർണ്ണമായി പിൻവലിച്ചു

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുരേന്ദ്രന് ബസ് സ്റ്റാൻഡിൽവച്ചു തന്നെ പ്രാഥമിക ചികിത്സ നൽകിയിരുന്നു. അതിനുശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്.  നടുറോഡില്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ നിരവധി പേര്‍ ചേര്‍ന്ന് ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Read Also: അവൾക്കു വേണ്ടി ജീവിക്കണമെന്ന് ആഗ്രഹം തോന്നി; അർബുദത്തെ അതിജീവിച്ച ഇർഫാൻ

കെഎസ്‌ആർടിസിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കെസെടുത്തിട്ടുണ്ട്. കെഎസ്‌ആർടിസി സമരത്തിനിടെ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ റിപ്പോർട്ട് തേടി.

അതേസമയം, തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാർ നടത്തിയിരുന്ന മിന്നൽ പണിമുടക്ക് പിൻവലിച്ചു.  സർവീസുകൾ പുനരാരംഭിക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. സംഘടനാ നേതാക്കളും ഡിസിപിയുമായുള്ള ചർച്ചയിലാണ് തീരുമാനം.

Read Also: നിനക്കും നമ്മുടെ സ്വപ്നങ്ങൾക്കും; മുരളി ഗോപിക്ക് പൃഥ്വിയുടെ പിറന്നാൾ ആശംസകൾ

മിന്നൽ പണിമുടക്കിനെ തുടർന്ന് കിഴക്കേകോട്ടയിൽ നിന്നുള്ള കെഎസ്ആർ​ടി​സി സിറ്റി ബസ് സർവീസുകളും തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര സർവീസുകളും നിർത്തിവച്ചിരുന്നു. ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള സൗജന്യ സ്വകാര്യ ബസ് സർവീസിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ ബസ് തടയുകയായിരുന്നു. സ്വകാര്യബസ് തടഞ്ഞ എടിഒയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതാണ് മിന്നൽ പണിമുടക്കിലേക്ക് നയിച്ചത്.

സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് മിന്നൽ പണിമുടക്ക് ആരംഭിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മുന്നിൽ ഉപരോധിച്ച കെഎസ്ആർ​ടി​സി ജീവനക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഡിറ്റിഒ ശ്യാം ലോപ്പസ് ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Man dies during ksrtc strike thiruvanathapuram

Next Story
തിരുവനന്തപുരത്ത് കെഎസ്ആർടിസി മിന്നൽ​ പണിമുടക്ക് പിൻവലിച്ചുKSRTC,കെഎസ്ആർടിസി,east fort,KSRTC city services,bus services,കിഴക്കേകോട്ട,നിർത്തിവച്ചു, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com