scorecardresearch

Latest News

ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്പതിമാരിലെ ഭാര്യയും മരിച്ചു

നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്

fire, തീ, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതിമാരിലെ ഭാര്യയും മരിച്ചു. ഭർത്താവ് രാജൻ രാവിലെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്പിളിയുടെ മരണം ഇന്ന് വെെകീട്ടാണ് സ്ഥിരീകരിച്ചത്.

നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം രാജൻ (47) ഇന്നുരാവിലെയാണ് മരിച്ചത്. കുടിയൊഴിപ്പിക്കല്‍ തടയാനാണ് രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു എന്നാണ് വിവരം.

നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും രാജൻ മൊഴി നൽകിയിരുന്നു.

രാജന്‍ അയല്‍വാസിയായ വസന്തയുടെ വസ്തു കയ്യേറി കുടില്‍കെട്ടിയെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ കോടതി അഭിഭാഷക കമ്മീഷനെ നിയമിക്കുകയായിരുന്നു. കമ്മീഷനുമായി വീട് ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്ത് പിടിച്ച് ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു.

എന്നാല്‍ താന്‍ പെട്രോള്‍ ഒഴിച്ച് പൊലീസിനെ പേടിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും പൊലീസ് കൈതട്ടി മാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീ ആളിപടരുകയായിരുന്നുവെന്നായിരുന്നു രാജന്റെ മൊഴി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Man dies burn injuries during evacuation

Best of Express