മലപ്പുറം: പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. മലപ്പുറം മമ്പാടാണ് സംഭവം. ഓടായിക്കല്‍ സ്വദേശിയായ വലിയ പീടിക്കല് നിസാര്‍ ആണ് മരിച്ചത്.
രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ബൈക്കില്‍ ഓടായിക്കലിലേക്ക് പോവുകയായിരുന്നു നിസാര്‍. ഈ സമയം റോഡരികിലുണ്ടായിരുന്ന പോത്ത് യുവാവിനെ ആക്രമിക്കുകയായിരുന്നു.
കഴുത്തില്‍ കൊമ്പു കൊണ്ടേറ്റ കുത്തിനെ തുടര്‍ന്നാണ് മരണം. നിസാറിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.