തിരുവനന്തപുരം: ലോ അക്കാദമി കോളേജ് ക്യാന്പസിൽ നടക്കുന്ന സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. മണക്കാട് സ്വദേശി അബ്ദുള്‍ ജബ്ബാറാണ്(68) കുഴഞ്ഞുവീണ് മരിച്ചത്.
ആത്മഹത്യാ ഭീഷണിയുമായി മരത്തിന് മുകളിൽ കയറിയ ഷിനിത്തിനെ പൊലീസും ഫയര്‍ഫോഴ്സും താഴെ ഇറക്കുന്നതിനിടെ സ്ഥലത്ത് ആത്മഹത്യാശ്രമം നടന്നു. ഇതിനിടെ സമരപ്പന്തലിനു മുമ്പിലൂടെ കടന്നുപോവുകയായിരുന്ന ജബ്ബാര്‍ സംഘര്‍ഷത്തില്‍ പെട്ടുപോവുകയായിരുന്നു. സ്ഥലത്ത് കെഎസ് യു പ്രവര്ത്തകന് ഉള്‍പ്പെടെ രണ്ട് പേര് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇവരെ രക്ഷിക്കാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.
ലക്ഷ്മി നായരുടെ രാജിയും അവരെ അറസ്റ്റു ചെയ്യുന്നതും അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് എ.ബി.വി.പി പ്രവർത്തകനായ ഷിനിത്ത് പേരൂർക്കട ജംഗ്ഷനിലെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പിന്നീട് പൊലീസും ഫയർഫോഴ്സും എത്തി ഷിനിത്തിനെ താഴെയിറക്കുകയായിരുന്നു.