scorecardresearch
Latest News

കാമുകിയുമായി ഒളിച്ചോടിയ യുവാവ് ഗുരുവായൂരിലെ ലോഡ്ജില്‍ മർദനമേറ്റ് മരിച്ചു

കഴിഞ്ഞ ദിവസം കുന്നംകുളം നെല്ലുവായ് സ്വദേശിയുടെ ഭാര്യയുമായി സന്തോഷ് ഒളിച്ചോടിയിരുന്നു

കാമുകിയുമായി ഒളിച്ചോടിയ യുവാവ് ഗുരുവായൂരിലെ ലോഡ്ജില്‍ മർദനമേറ്റ് മരിച്ചു

തൃശൂർ: ലോഡ്ജിൽ യുവാവ് മർദനമേറ്റ് മരിച്ചു. തൃശൂർ പാവറട്ടി മരതൂർ സ്വദേശി സന്തോഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുന്നംകുളം നെല്ലുവായ് സ്വദേശിയുടെ ഭാര്യയുമായി സന്തോഷ് ഒളിച്ചോടിയിരുന്നു.

ഇരുവരും ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ ഉണ്ടെന്ന് അറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കളാണ് സന്തോഷിനെ ക്രൂരമായി മർദിച്ചത്. സന്തോഷിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിൽ ആദ്യം പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തില്ല. ഇന്ന് സന്തോഷ് മരിച്ചതോടെ കൊലപാതകത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Man beaten to death in guruvayoor