തിരുവനന്തപുരം: ശ്രീകാര്യത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് കസ്റ്റഡിയില്‍. അമ്പാടിനഗര്‍ സ്വദേശിയായ സാജുവാണ് കൊല്ലപ്പെട്ടത്. 39 വയസായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അനീഷ്, വിനോദ് എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സാജു സുഹൃത്തുക്കളുടെ അടുത്തേക്ക് പോയത്. മദ്യപാനത്തിനിടെ ഫോണുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ ഉണ്ടാവുകയായിരുന്നു. എന്നാല്‍ പിന്നീട് സാജു വീട്ടിലേക്ക് മടങ്ങിയിരുന്നു. സാജു വീണ്ടും തിരികെയെത്തിയതോടെ തര്‍ക്കം രൂക്ഷമാവുകയും സുഹൃത്തുക്കള്‍ മര്‍ദിക്കുകയുമായിരുന്നു.
ഗുരുതരമായ പരുക്കളേറ്റ സാജുവിനെ വഴിയില്‍ ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ കടന്നു കളയുകയായിരുന്നു. ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നു പോയതായാണ് വിവരം. പിന്നീട് ശ്രീകാര്യം പൊലീസ് എത്തിയാണ് സാജുവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന് രക്ഷിക്കാനിയില്ല. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചു.