തിരുവനന്തപുരം: ചിറയന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാരുടെ മർദ്ദനമേറ്റ ആൾ മരിച്ചു. വേങ്ങാട് സ്വദേശിയായ ചന്ദ്രനാണ് മരണപ്പെട്ടത്. 50 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മേയ് 28 നാണ് സമീപത്തെ വീടുകളിൽ നിന്ന് പാത്രങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് ചന്ദ്രനെ കെട്ടിയിട്ട് മര്‍ദിച്ചത്. മോഷണം പോയ പാത്രങ്ങൾ ചന്ദ്രന്റെ പക്കൽനിന്നു കണ്ടെടുത്തെന്നും നാട്ടുകാർ അവകാശപ്പെട്ടു. മർദിക്കുന്നതിനിടെ പൊലീസെത്തിയാണ് ചന്ദ്രനെ മോചിപ്പിച്ചതും ആശുപത്രിയിലേക്ക് മാറ്റിയതും.
Also Read: ‘കറുത്ത മാസ്ക് ധരിക്കണമെന്ന് എന്താ നിര്‍ബന്ധം?’; ന്യായീകരണവുമായി ഇടതു നേതാക്കള്‍