തിരുവനന്തപുരം: തലസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് നാട്ടുകാരുടെ ക്രൂര മർദ്ദനം. മോഷ്ടാവാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മർദ്ദനം. തിരുവന്തപുരം ശ്രീവരാഹത്താണ് സംഭവം. ബൈക്ക് മോഷണമായിരുന്നു ഇയാള്‍ക്കെതിരെ ആരോപിക്കപ്പെട്ടത്.

മർദ്ദനത്തില്‍ സാരമായി പരുക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇയാള്‍ക്കെതിരെ മോഷണകുറ്റത്തിന് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു.

മോഷണമാരോപിച്ച് കൊല്ലം അഞ്ചലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തല്ലി കൊന്ന സംഭവം നാടിനെ നടുക്കിയിരുന്നു. ബംഗാള്‍ സ്വദേശിയായ മണിയായിരുന്നു കൊല്ലപ്പെട്ടത്. കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് ചിലര്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഗുരുതരമായ പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായിരുന്നില്ല. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളിക്കെതിരെ ആക്രമണമുണ്ടാകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.