കണ്ണൂർ: കണ്ണൂരിൽ മഴുവുമായെത്തി സൂപ്പർമാർക്കറ്റിൽ യുവാവിന്റെ അതിക്രമം. സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും കൗണ്ടറിലെ ചില്ലുകളും യുവാവ് അടിച്ചുതകര്‍ത്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുരുജിമുക്ക് സ്വദേശി ജമാലിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രിയാണ് സംഭവം. ടൗണിലെ സഫാരി സൂപ്പർമാർക്കറ്റിലെത്തിയ യുവാവ് കൗണ്ടറിലെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ഷെല്‍ഫിലുണ്ടായിരുന്ന സാധനങ്ങൾ തകർത്തശേഷം ഫ്രിഡ്ജിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഇതിലുണ്ടായിരുന്ന ചോക്ലേറ്റുകളില്‍ രണ്ടെണ്ണം കൈയിലെടുത്ത് ഇറങ്ങിപ്പോയി.
സംഭവസമയത്ത് യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായും ഇയാള്‍ ലഹരിക്കടിമയാണെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.
Read More: ഷാൻ ബാബുവിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല, ആക്രമിച്ചത് സ്വാധീനം വർധിപ്പിക്കാൻ; പ്രതിയുടെ മൊഴി