കോട്ടയം: വീടാക്രമിച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കവെ വീട്ടുകാരുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ യുവാവ് മരിച്ചു. വിളയംകോട് പലേകുന്നേല്‍ സജിയാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കടുത്തുരുത്തിക്ക് സമീപം കപ്പുംതലയില്‍ നീളത്തില്‍ രാജു എന്നയാളുടെ വീടാണ് ആക്രമിക്കപ്പെട്ടത്.
കൊല്ലപ്പെട്ട സജി നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. വ്യക്തിവൈരാഗ്യമാണ് വീട് ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന് മുന്‍പും പലതവണ ഇയാള്‍ വീട്ടുകാരെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കേറ്റ രാജു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റ് പാടില്ല