കൊച്ചി: കൊച്ചിയില്‍ 16 കോ​ടി രൂ​പ​യു​ടെ ക​സ്തൂ​രി വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ‌ പി​ടി​യി​ൽ. വൈ​ൽ​ഡ് ലൈ​ഫ് ക്രൈം ​ക​ൺ​ട്രോ​ൾ വി​ഭാ​ഗ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇയാള്‍ അങ്കമാലി സ്വദേശിയാണ്. കസ്തൂരി വില്‍ക്കാന്‍ കൊണ്ടു വന്നപ്പോള്‍ തന്നെയാണ് ഇയാള്‍ പിടിയിലായത്. ആര്‍ക്ക് വേണ്ടിയാണ് ഇയാള്‍ കസ്തൂരി കൊണ്ടുവന്നതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കു പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ