തി​രു​വ​ന​ന്ത​പു​രം: വ​നി​താ ഐ​പി​എ​സ് ട്രെ​യി​നി​യെ ആ​ക്ര​മി​ച്ച് മാ​ല​പി​ടി​ച്ചു​പ​റി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പിടിയിൽ. പൂന്തുറ മാണിക്കവിളാകം സ്വ​ദേ​ശി സ​ലിം (25) ആ​ണ് പിടിയിലായത്. ഇ​യാ​ൾ കോവളത്ത് കാ​റ്റ​റിങ് ജീ​വ​ന​ക്കാ​ര​നാ​ണ്.

ശ​നി​യാ​ഴ്ച രാവിലെ 7 മണിയോടെ കോവളം ബൈപ്പാസിലെ സർവീസ് റോഡിലായിരുന്നു സംഭവം. തിരുവല്ലം ഭാഗത്തു നിന്നും നടന്നു വരികയായിരുന്ന ഉദ്യോഗസ്ഥയുടെ പിന്നാലെ ബൈക്കിലെത്തിയ ആൾ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ ആദ്യം ഒന്നു പകച്ചെങ്കിലും പിന്നീട് ഇവർ ചെറുത്തു നിന്നതോടെ മോഷ്ടാവ് മാല ഉപേക്ഷിച്ച് കടന്നു. ഐപിഎസ് ഉദ്യോഗസ്ഥയുടെ പിന്നാലെ ബൈക്കിന്റെ വേഗത കുറച്ച് യുവാവ് ഏറെ നേരം സഞ്ചരിച്ചിരുന്നു. തുടര്‍ന്ന് അവസരം വന്നപ്പോള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പ്രതിയെ പിടിക്കാന്‍ സഹായകമായി.

മോഷ്ടാവിനെ പിടികൂടാൻ ബൈക്കിനു പിന്നാലെ എസ്എച്ച്ഒ കൂറച്ചു ദൂരം ഓടിനോക്കിയെങ്കിലും പിടികൂടാനായില്ല. സംഭവം നടന്നതിനു സമീപത്തെ വീടുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയുടെ ചിത്രം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.