/indian-express-malayalam/media/media_files/uploads/2017/03/smartphones-thinkstock-7591.jpg)
കൊച്ചി: സ്‌മാർട്ട്ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് കാമുകിയുടെ ഭർത്താവിന്റെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ആളെ ഷാഡോ പൊലീസ് പിടികൂടി. എളമക്കര സ്വദേശി അദ്വൈതിന്റെ പരാതിയിൽ അമ്പലപ്പുഴ കക്കാഴ സ്വദേശി അജിത്തിനെ എളമക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ അജിത്ത്, അദ്വൈതിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെന്നും പരാതിയുണ്ട്. എളമക്കരയിലെ സ്വകാര്യബാങ്കില്‍ ജീവനക്കാരനാണ് പ്രതി. പ്രതിക്കെതിരെ ഐടി ആക്ടിലെ 66 ഇ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
അദ്വൈതിന്റെ വിവരങ്ങൾ ചോർത്താൻ ഭാര്യയായ ശ്രുതിയാണ് പ്രതിയായ അജിത്തിനെ സഹായിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഇതിനായി ട്രാക് വ്യു എന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഉപയോഗിച്ചത്. ഇത് അദ്വൈതിന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തത് ഭാര്യയാണെന്നാണ് സംശയം.
ശ്രുതിയുടെയും അദ്വൈതിന്റെയും ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നാണ് ആരോപണം. ട്രാക്ക് വ്യൂ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് മറ്റൊരു ഫോണിലൂടെ നിയന്ത്രിക്കാനാവും. അദ്വൈതിന്റെ സാമ്പത്തിക ഇടപാടുകളടക്കം ഇയാൾ ഹാക്ക് ചെയ്തതായും ആരോപണമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.