കൊച്ചി: കാഴ്ച്ച പരിമിതിയുളള ലോട്ടറി കച്ചവടക്കാരനില്‍ നിന്നും ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. തമ്പാനൂര്‍ പൊലീസാണാണ് പ്രതിയെ മോഷണം നടത്തി മണിക്കൂറുകള്‍ക്കകം പിടികൂടിയത്. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ന്നിരുന്നു.
എറണാകുളം മരട് ആയത്തുപറമ്പിൽ മോഹനൻ മകൻ 47 വയസ്സുള്ള സുനിൽ കുമാർ ആണ് പിടിയിലായത്.

സുനില്‍കുമാര്‍ ലോട്ടറി കട്ടവടക്കാരന്റെ അരികില് വന്ന് നിന്ന് ടിക്കറ്റുകള്‍ വാങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ സമീപത്ത് ആരും ഇല്ലെന്ന് മനസ്സിലാക്കിയതോടെ പണം കൊടുക്കാതെ ടിക്കറ്റുമായി കടന്ന് കളയുകയായിരുന്നു.

ബസ് സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലും വൈറലായി മാറിയിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് തമ്പാനൂര്‍ പൊലീസ് അന്വേഷണം നടത്തിയാണ് പ്രതിയിലേക്കെത്തിയത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലും തിരുവനന്തപുരം സെൻട്രൽ റയിൽവെ പോലീസ് സ്റ്റേഷനിലും കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതിയെ കാലതാമസം കൂടാത പിടികൂടിയ പൊലീസിന് സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്. ധരിച്ചിരുന്ന ടിഷര്‍ട്ട് മാറ്റും മുമ്പേ പ്രതിയെ അറസ്റ്റ് ചെയ്ത കേരള പൊലീസിന് അഭിനന്ദനമെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. മോണത്തിന്റെ ദൃശ്യങ്ങളും പൊലീസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.