ഹരിപ്പാട്: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ താമല്ലാക്കല്‍ സ്വദേശിയായ യുവാവിനെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. താമല്ലാക്കല്‍ തെക്ക് ശ്രുതിയില്‍ സുജിത്താണ് (24) അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായെന്ന പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വീട്ടിലെത്തിയ പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയപ്പോളാണ് പീഡനം നടന്നതായി തെളിഞ്ഞത്. പ്രതിയും പെണ്‍കുട്ടിയും സുഹൃത്തുക്കളായിരുന്നു.

പൊലീസ് സുജിത്തിനെതിരേ പോക്സോ നിയമപ്രകാരം കേസ്സെടുത്തു. ഇതിന് മുന്‍പും പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ