തി​രു​വ​ന​ന്ത​പു​രം: തലസ്ഥാനത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ ഡ്രോ​ൺ പ​റ​ത്തി​യ​തി​ന് ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീ​കാ​ര്യം സ്വ​ദേ​ശി നൗ​ഷാ​ദി​നെ​തി​രെയാണ് വ​ലി​യ​തു​റ പൊ​ലീ​സ് കേ​സെ​ടു​ത്തത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത നൗ​ഷാ​ദി​നെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് ശം​ഖു​മു​ഖം എ​എ​സ്‌പി ഇ​ള​ങ്കോ അ​റി​യി​ച്ചു.

ഇയാളിൽ നിന്ന് ഡ്രോണിന്റെ റിമോട്ടും പിടിച്ചെടുത്തിട്ടുണ്ട്. ഡ്രോണ്‍, വിദേശത്തുള്ള ബന്ധു സമ്മാനിച്ചതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. നൗഷാദ് വിമാനത്താവളത്തിന് സമീപം മുമ്പും ഡ്രോണ്‍ പറത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങൾക്കായി നൗഷാദിനെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിന്റെ പിന്നിൽ നിന്ന് ചൈനീസ് നിർമ്മിത ‌ഡ്രോണാണ് കണ്ടെത്തിയത്. നിയന്ത്രണം തെറ്റി വന്ന ഡ്രോൺ നിലത്തുപതിക്കുകയായിരുന്നു. സിഐഎസ്എഫ് കണ്ടെത്തിയ ഡ്രോൺ രാത്രി തന്നെ പൊലീസിന് കൈമാറി.

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തിന്‍റെ പല ഭാഗങ്ങളിലും കോവളം, കൊച്ചുവേളി തുടങ്ങിയ തീരപ്രദേശങ്ങളിലും പാളയത്തും വിമാനത്താവളത്തിന് സമീപത്തും രാത്രിയില്‍ ഡ്രോണുകൾ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.