കോഴിക്കോട്: നടക്കാവ് ഇടവഴിയിലൂടെ നടന്നുപോയ യുവതിയെ ഉപദ്രവിച്ച് കടന്നുകളഞ്ഞ സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. മാവൂർ വെള്ളയിൽ സ്വദേശിയായ ജംഷീർ (31) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം മുങ്ങിയ യുവാവ് ഇന്ന് പുലർച്ചെയോടെ വീട്ടിലെത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു.

പെൺകുട്ടിയെ കടന്നുപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചതോടെ നടക്കാവ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ദീപാവലി ദിനത്തിലാണ് സംഭവം നടന്നത്. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് സ്വമേധയ കേസെടുത്തത്.

കോഴിക്കോട് വൈഎംസിഎ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വച്ചാണ് സംഭവം നടന്നത്. സംഭവ സ്ഥലത്തിനു സമീപത്തായി സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽനിന്നുളള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പെൺകുട്ടിയെ ആക്രമിച്ച യുവാവിന്റെ മുഖം സിസിടിവിയിൽ വ്യക്തമായി പതിഞ്ഞതാണ് നടപടി വേഗത്തിലാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ